ഇഷ്ട വിവാഹത്തിന് ജാതകം തടസ്സമായി; യുവതി ജീവനൊടുക്കി

മേൽപ്പറമ്പ് : പ്രണയവിവാഹം നടക്കാത്തതിന്റെ പേരിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ  മേൽപ്പറമ്പ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ചെമ്മനാട് കൊമ്പനടുക്കത്താണ് യുവതി പ്രണയ വിവാഹം നടക്കാത്ത മനോവിഷമത്തിൽ എലിവിഷം കഴിച്ച് ജീവനൊടുക്കിയത്. ചെമ്മനാട് കൊമ്പനടുക്കത്തെ ശിവന്റെ മകൾ പ്രിയ എന്ന മല്ലികയാണ് 22, ഇഷ്ട വിവാഹം നടക്കാത്തതിന്റെ മനോവിഷമത്തിൽ ജൂലൈ 1 ന് രാത്രി എലിവിഷം കഴിച്ചത്.

ഗുരുതരാവസ്ഥയിലായിരുന്ന യുവതി മംഗളൂരുവിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 6:45നാണ് മരിച്ചത്. ഇഷ്ടപ്പെട്ട യുവാവുമായുള്ള വിവാഹത്തിന് ജാതകപ്പൊരുത്തം തടസ്സമായതോടെയാണ് യുവതി ജീവനൊടുക്കാൻ എലിവിഷം കഴിച്ചത്. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവതിയുടെ മൊഴി മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി രേഖപ്പെടുത്തിയിരുന്നു. മേൽപ്പറമ്പ് പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്ക്കരിച്ചു.

Read Previous

സ്ത്രീകൾ സഞ്ചരിച്ച കാറിന് രാത്രിയിൽ കല്ലേറ് കല്ലെറിഞ്ഞ കാഞ്ഞങ്ങാട്  സൗത്ത് സ്വദേശികളെ തിരിച്ചറിഞ്ഞു

Read Next

കൊവ്വൽപ്പള്ളി ദമ്പതികൾക്ക് ഗോൾഡൻ വിസ