ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ജി അരവിന്ദന്‍റെ ‘കുമ്മാട്ടി’യെ പ്രശംസിച്ച് ഹോളിവുഡ് സംവിധായകൻ മാർട്ടിൻ സ്‌കോസെസി. സ്‌കോസെസിയുടെ നേതൃത്വത്തിലുള്ള ഫിലിം ഫൗണ്ടേഷന്‍റെ റിസ്റ്റോറേഷൻ സ്ക്രീനിംഗ് റൂമിൽ ചിത്രം പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ സംവിധായകൻ ചിത്രത്തെ പ്രശംസിച്ചത്.
മനോഹരമായ, ഹൃദയസ്പർശിയായ, അതിശയകരമായ ദൃശ്യ അവതരണം. എന്തായാലും കാണേണ്ട സിനിമയാണ് കുമ്മാട്ടി. ഇന്ത്യക്ക് പുറത്ത് ചിത്രം ലഭ്യമല്ലാത്തതിനാൽ ചിത്രം എന്തായാലും കാണണമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളെ കേന്ദ്രകഥാപാത്രമാക്കി അരവിന്ദൻ സംവിധാനം ചെയ്ത ചിത്രമാണ് കുമ്മാട്ടി. അമ്പലപ്പുഴ രാവുണ്ണി, അശോക് ഉണ്ണികൃഷ്ണൻ, കുട്ടിയേടത്തി വിലാസിനി എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജി അരവിന്ദനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാവാലം നാരായണ പണിക്കർ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നു. 1979-ൽ ഈ ചിത്രം കേരള സർക്കാരിന്റെ മികച്ച കുട്ടികളുടെ ചലച്ചിത്രത്തിനുള്ള പുരസ്കാരം നേടിയിരുന്നു.