ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ശ്രീലങ്കയ്ക്ക് വിജയം.
ഡബിൾ സെഞ്ച്വറി നേടിയ ദിനേശ് ചണ്ഡിമലും രണ്ട് ഇന്നിങ്സുകളില്‍ നിന്നായി 12 വിക്കറ്റുകൾ വീഴ്ത്തിയ പ്രഭാത് ജയസൂര്യയുമാണ് ശ്രീലങ്കയുടെ വിജയശിൽപികൾ. ഈ വിജയത്തോടെ പരമ്പര സമനിലയിൽ കലാശിച്ചു. രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഓസ്ട്രേലിയ ജയിച്ചിരുന്നു.
ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 364 റണ്‍സ് മറികടക്കാനായി ബാറ്റേന്തിയ ശ്രീലങ്ക തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. 326 പന്തിൽ 206 റൺസ് ആണ് ചണ്ഡിമൽ അടിച്ചെടുത്തത്. ഓസ്ട്രേലിയയ്ക്കെതിരെ ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ ശ്രീലങ്കൻ ബാറ്റ്സ്മാനെന്ന നേട്ടവും ചണ്ഡിമൽ സ്വന്തമാക്കി. ദിമുത് കരുണരത്നെ 86 റൺസെടുത്തു. ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാർക്ക് നാലു വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ 554 റൺസ് ആണ് ശ്രീലങ്ക നേടിയത്. ഈ ജയത്തോടെ ശ്രീലങ്കയ്ക്ക് 190 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ലഭിച്ചു.
190 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയക്ക് രണ്ടാം ഇന്നിംഗ്സിൽ അടിതെറ്റി. 32 റൺസ് നേടിയ മാർനസ് ലബുഷെയ്ൻ മാത്രമാണ് പിടിച്ചുനിന്നത്.