ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ടൂർണമെന്‍റായ ഡ്യൂറൻഡ് കപ്പിന്‍റെ 131-ാമത് പതിപ്പിന് അടുത്ത മാസം തുടക്കമാകും. ഒരു വേദിക്ക് പകരം മൂന്ന് സംസ്ഥാനങ്ങളിലാണ് ഡ്യൂറൻഡ് കപ്പ് നടക്കുക. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടുണ്ട്.
ഓഗസ്റ്റ് 16നാണ് ടൂർണമെന്‍റ് ആരംഭിക്കുന്നത്. സെപ്റ്റംബർ പതിനെട്ടാം തീയതി പൂർത്തിയായി. ബംഗാളിലെ കൊൽക്കത്തയ്ക്ക് പുറമെ അസമിലെ ഗുവാഹത്തി, മണിപ്പൂരിലെ ഇംഫാൽ എന്നിവിടങ്ങളിലും ഡ്യൂറൻഡ് കപ്പിന് ആതിഥേയത്വം വഹിക്കും. ആകെ 20 ടീമുകൾ പങ്കെടുക്കും. ഇതിൽ 11 ഐഎസ്എൽ ടീമുകളും അഞ്ച് ഐ ലീഗ് ടീമുകളും ഇന്ത്യൻ ആർമിയുടെ നാല് ടീമുകളും ടൂർണമെന്‍റിൽ പങ്കെടുക്കും.
1888ലാണ് ഡ്യൂറൻഡ് കപ്പ് ആരംഭിച്ചത്. കഴിഞ്ഞ വർഷം ഐഎസ്എൽ ടീമുകളും ടൂർണമെന്‍റിൽ പങ്കെടുത്തിരുന്നു. കേരള ബ്ലാസ്റ്റേഴ്സ്, എഫ്സി ഗോവ, ബെംഗളൂരു എഫ്സി ടീമുകളാണ് ടൂർണമെന്‍റിൽ കളിച്ചത്. ഗോവയാണ് കിരീടം ഉയർത്തിയത്.