ബിഹാർ നിയമസഭയുടെ ശതാബ്ദി സ്തംഭം പ്രധാനമന്ത്രി അനാഛാദനം ചെയ്യും

പട്ന: ബിഹാർ നിയമസഭയുടെ ശതാബ്ദി സ്തംഭം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച അനാച്ഛാദനം ചെയ്യും. നിയമസഭാ മന്ദിരത്തിന്‍റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനച്ചടങ്ങിൽ പങ്കെടുക്കുന്ന മോദി ശതാബ്ദി സ്മൃതി പാർക്ക് ഉദ്ഘാടനം ചെയ്യുകയും നിയമസഭാ മ്യൂസിയത്തിന്‍റെയും അതിഥി മന്ദിരത്തിന്റെയും തറക്കല്ലിടൽ നിർവഹിക്കുകയും ചെയും.

ബീഹാർ നിയമസഭാ മന്ദിരം സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി. മൂന്ന് കോടി രൂപ ചെലവഴിച്ചാണ് 40 അടി ഉയരമുള്ള ശതാബ്ദി സ്തംഭം നിർമ്മിച്ചിരിക്കുന്നത്. തൂണിനു മുകളിൽ ബീഹാറിന്‍റെ പ്രതീകമായ ബോധി വൃക്ഷമാണുള്ളത്.

ബ്രിട്ടീഷ് ഭരണകാലത്ത് കൗൺസിൽ ചേംബറായിരുന്ന ഈ കെട്ടിടമാണ് പിന്നീട് നിയമസഭാ മന്ദിരമായി മാറിയത്. ബിഹാർ – ഒഡീഷ പ്രൊവിൻഷ്യൽ ലെജിസ്ലേറ്റീവ് കൗൺസിൽ സമ്മേളിച്ചിരുന്നത് കൗൺസിൽ ചേംബറിലാണ്.

K editor

Read Previous

5ജി ലേലത്തിലെ പങ്കാളിത്തം; അദാനി ഗ്രൂപ്പിന്റെ ഓഹരികൾ ഉയർന്നു

Read Next

ഡ്യൂറൻഡ് കപ്പിന്‍റെ 131-ാം പതിപ്പിന് അടുത്ത മാസം തുടക്കം