ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിൽ മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വെളിപ്പെടുത്തൽ പോലീസ് അന്വേഷിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു. വിരമിച്ച ഉദ്യോഗസ്ഥ ഇത് പറയേണ്ടിവന്ന സാഹചര്യങ്ങൾ അന്വേഷിക്കണം. അവർ പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങൾ ആണ്. നേരത്തെ പറയാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയണം. പറഞ്ഞ കാര്യങ്ങൾ സത്യമാണോ എന്ന് കണ്ടെത്തണം. കേസിനെ ദുർബലപ്പെടുത്താനാണോ ഈ വെളിപ്പെടുത്തൽ നടത്തിയതെന്നും അന്വേഷിക്കണമെന്ന് വി.ഡി സതീശൻ പറഞ്ഞു.

Read Previous

ദിലീപും സുനിയും ഒന്നിച്ചുള്ള ചിത്രം; ശ്രീലേഖയുടെ വാദം തള്ളി ഫോട്ടോഗ്രാഫര്‍

Read Next

ഇന്ത്യയെ തോൽപ്പിക്കുക പാക്കിസ്ഥാന് എളുപ്പമായിരിക്കില്ല: ശുഐബ് അക്തർ