ശ്രീലേഖയുടെ വെളിപ്പെടുത്തലുകളില്‍ നിയമസാധുത ഇല്ല; മുന്‍ ഡിജിപി

കൊച്ചി : ദിലീപിന് അനുകൂലമായി മുൻ ജയിൽ വകുപ്പ് മേധാവി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകളിൽ നിയമസാധുതയില്ലെന്ന് മുൻ ഡിജിപി ടി ആസഫലി. ശ്രീലേഖയുടെ വെളിപ്പെടുത്തലുകൾ കോടതിയലക്ഷ്യത്തിന് തുല്യമാണ്. പ്രതികളെ കുറ്റവിമുക്തനാക്കുന്ന വിധിയാണ് ശ്രീലേഖ നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥയായിരുന്നു അവർ. അത്തരമൊരു ആളുടെ കൈയിൽ ഇത്രയധികം വിവരങ്ങൾ ഉണ്ടെങ്കിൽ എന്തിനാണ് ഇത്രയും കാലം നിശബ്ദത പാലിച്ചതെന്ന് ടി അസഫലി ചോദിച്ചു.

അതേസമയം, ദിലീപിനോടുള്ള ശ്രീലേഖയുടെ ആരാധന ഭ്രാന്താണെന്ന് നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ ജിൻസൺ പറഞ്ഞു. കേസിൽ ദിലീപിന് പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുകളുണ്ട്. വിപിൻ ലാൽ സുനിക്ക് കത്തെഴുതുകയും ചെരിപ്പിൽ ഫോൺ ജയിലിലേക്ക് കടത്തുകയും ചെയ്തുവെന്ന് കോടതിക്ക് പോലും ബോധ്യപ്പെട്ടു. വമ്പന്‍മാര്‍ ദിലീപിനൊപ്പം നില്‍ക്കുന്നതിന്റെ തുടര്‍ച്ചയാണ് ശ്രീലേഖയുടെ ആരോപണമെന്നും ജിന്‍സണ്‍ പറഞ്ഞു

K editor

Read Previous

ശ്രീജിത്ത് രവിയുടെ സിനിമകൾ ആര്‍ക്കും വേണ്ട; പ്രതിസന്ധിയിലെന്ന് സംവിധായകന്‍

Read Next

ആർആർആറിനെ പ്രശംസിച്ച് ഡോക്‌ടർ സ്‌ട്രേഞ്ച് തിരക്കഥാകൃത്ത്