അബു സലേമിന്റെ ശിക്ഷ: പോര്‍ച്ചുഗലിന് നല്‍കിയ ഉറപ്പ് സര്‍ക്കാർ പാലിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: 26/11 മുംബൈ സ്ഫോടനക്കേസിലെ പ്രതി അധോലോക നായകൻ അബു സലേമിന് നൽകിയ ശിക്ഷ സംബന്ധിച്ച് പോർച്ചുഗീസ് സർക്കാരിന് നൽകിയ ഉറപ്പ് പാലിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി. ടാഡ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ചോദ്യം ചെയ്ത് അബു സലേം സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ വിധി.

പോർച്ചുഗീസ് പൗരനായ അബു സലേമിനെ അവിടെ നിന്ന് വിട്ടുകിട്ടാൻ കേന്ദ്രസർക്കാർ ഒപ്പുവച്ച കരാറിൽ 25 വർഷത്തിൽ കൂടുതൽ തടവോ വധശിക്ഷയോ നൽകരുതെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് അബു സലേം സുപ്രീം കോടതിയെ സമീപിച്ചത്. 25 വർഷത്തെ ജയിൽവാസം പൂർത്തിയാക്കിയ ശേഷം ശിക്ഷ ഇളവിനായി കേന്ദ്ര സർക്കാരിന് രാഷ്ട്രപതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അതേസമയം, പോർച്ചുഗീസ് ജയിലിൽ കഴിഞ്ഞ സമയം പരിഗണിക്കണമെന്ന സലേമിന്‍റെ ആവശ്യം സുപ്രീം കോടതി തള്ളി. 2030 ൽ സലേം 25 വർഷം ജയിൽ വാസം പൂർത്തിയാക്കും.

K editor

Read Previous

മഹാരാഷ്ട്ര എംഎല്‍എമാരുടെ അയോഗ്യത സംബന്ധിച്ച തീരുമാനം ഉടന്‍ എടുക്കരുത്; സുപ്രീം കോടതി

Read Next

ശ്രീജിത്ത് രവിയുടെ സിനിമകൾ ആര്‍ക്കും വേണ്ട; പ്രതിസന്ധിയിലെന്ന് സംവിധായകന്‍