ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നേട്ടമുണ്ടാക്കാൻ ഒരുങ്ങി ബിജെപി. സ്വാധീനമുള്ള ഏഴ് മണ്ഡലങ്ങളിൽ താഴെത്തട്ടിൽ കേന്ദ്രമന്ത്രിമാർ സജീവമായി കഴിഞ്ഞു. ബൂത്ത് തലം മുതൽ മണ്ഡലങ്ങളിൽ നേതൃത്വത്തെ ശക്തിപ്പെടുത്തുകയാണ് ആദ്യപടി. സന്ദർശന റിപ്പോർട്ട് കേന്ദ്ര നേതൃത്വത്തിന് കൈമാറിയ ശേഷം കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്യും.
ലോക് സഭാ തിരഞ്ഞെടുപ്പിന് വളരെ മുമ്പുതന്നെ മിഷൻ കേരള തന്ത്രങ്ങളുമായാണ് ബിജെപി ഇറങ്ങുന്നത്. തിരുവനന്തപുരത്തിന്റെ ചുമതലയുള്ള വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, പത്തനംതിട്ടയുടെ ചുമതലയുള്ള ശോഭ കരന്തലജെ, പാലക്കാടിന്റെ ചുമതലയുള്ള ഭഗവന്ത് ഖുബ എന്നിവർ ഇതിനകം തന്നെ താഴേത്തട്ടിൽ ഇറങ്ങിയിട്ടുണ്ട്. തൃശൂരിന്റെ ചുമതലയുള്ള അശ്വിനി കുമാർ വരുന്നുണ്ട്. മന്ത്രിമാർ ബൂത്തുകളിലേക്ക് യാത്ര ചെയ്യുകയാണ്. വനിതാ വോട്ടർമാർ, യുവ വോട്ടർമാർ, പൗര നേതാക്കൾ എന്നിവരുൾപ്പെടെയുള്ള കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുമായി അടുത്ത ബന്ധം പുലർത്തുകയാണ് ലക്ഷ്യം. ആവശ്യമെങ്കിൽ വിജയിക്കാമെന്ന സംസ്ഥാനത്തെ പാർട്ടി റിപ്പോർട്ടുകളുടെ സത്യാവസ്ഥ ഇത് വെളിപ്പെടുത്തും.
അതേസമയം, ആദ്യഘട്ട സന്ദർശന റിപ്പോർട്ട് മന്ത്രിമാർ കേന്ദ്ര നേതൃത്വത്തിന് കൈമാറിയ ശേഷം കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്യും. മാത്രമല്ല, ചർച്ചകളിൽ താഴെത്തട്ടിൽ പാർട്ടി അംഗങ്ങളിൽ നിന്ന് ലഭിച്ച ഫീഡ്ബാക്ക് സ്ഥാനാർത്ഥി നിർണയത്തിലടക്കം പരിഗണിക്കാനാണ് സാധ്യത. ഹൈദരാബാദിലെ ദേശീയ എക്സിക്യൂട്ടീവിന് ശേഷം ദക്ഷിണേന്ത്യ പിടിക്കാനുള്ള പാർട്ടിയുടെ ആഹ്വാനമാണ് ബിജെപി ഗൗരവമായി നടപ്പാക്കുന്നത്.