ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കർണ്ണാടക : പൈതഗോറസിന്‍റെ സിദ്ധാന്തങ്ങൾക്കും, ന്യൂട്ടന്‍റെ ഗുരുത്വാകർഷണ നിയമങ്ങൾക്കും, ഇന്ത്യൻ വേരുകളുണ്ടെന്ന് കർണാടക വിദ്യാഭ്യാസ നയ സമിതി. പൈതഗോറസ് സിദ്ധാന്തങ്ങൾക്ക് വേദ ഗണിതവുമായി ബന്ധമുണ്ടെന്ന് കർണാടക പ്രൈമറി ആൻഡ് സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്‍റെ ടാസ്ക് ഫോഴ്സ് ചെയർമാൻ മദൻ ഗോപാൽ വാദിച്ചു. പൈതഗോറസ് സിദ്ധാന്തം, ഗുരുത്വാകർഷണം മുതലായവ യഥാർത്ഥത്തിൽ ഇന്ത്യയിൽ നിന്ന് ഉത്ഭവിച്ച ആശയങ്ങളാണെന്ന് പാനൽ വാദിക്കുന്നു.
വേദഗ്രന്ഥങ്ങളില്‍ ബൗധയന്‍ ആവിഷ്കരിച്ച സിദ്ധാന്തങ്ങൾക്ക് പൈതഗോറസിന്‍റെ സിദ്ധാന്തവുമായി അടുത്ത ബന്ധമുണ്ടെന്ന് പാനൽ വാദിച്ചു. ഗൂഗിളിൽ തിരയുന്നതിലൂടെ ഈ വാദത്തെ സാധൂകരിക്കുന്ന ധാരാളം തെളിവുകൾ കണ്ടെത്താൻ കഴിയുമെന്ന് ഗോപാൽ പറഞ്ഞു.
“ഈ ഗണിതശാസ്ത്ര സിദ്ധാന്തങ്ങൾക്കെല്ലാം ഇന്ത്യൻ ബന്ധങ്ങൾ ഉണ്ടായിരുന്നിട്ടും, ന്യൂട്ടന്‍റെ ആപ്പിൾ കഥയും പൈതഗോറസിന്‍റെ കണ്ടുപിടുത്തവുമാണ് ജനപ്രീതി നേടിയതെന്ന് പാനൽ പറയുന്നു. ഇത്തരം കാര്യങ്ങളെയും ചോദ്യം ചെയ്യാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കേണ്ടതുണ്ടെന്ന് പാനൽ കരുതുന്നു. കുട്ടികളെ സംസ്കൃതം കൃത്യമായി പഠിപ്പിക്കുന്നതിലൂടെ വേദങ്ങൾ നന്നായി മനസ്സിലാക്കാനും അറിവ് നേടാനും അവർക്ക് കഴിയും”, അദ്ദേഹം കൂട്ടിച്ചേർത്തു.