മൃതദേഹം കുളിപ്പിക്കാൻ ആധുനിക സംവിധാനം

കാഞ്ഞങ്ങാട്: മരണപ്പെടുന്ന വിശ്വാസികളുടെ ജനാസ (മൃതദേഹം) കുളിപ്പിക്കുന്നതിന് ഓട്ടോമാറ്റിക്ക് ഷവറോട് കൂടിയ ആധുനിക സംവിധാനം ജില്ലാ ആശുപത്രിക്ക് സമീപത്തെ തോയമ്മൽ ജുമാമസ്ജിദ് മയ്യിത്ത് പരിപാലന കേന്ദ്രത്തിൽ സ്ഥാപിക്കും.

ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഹദിയ അതിഞ്ഞാലാണ് ആധുനിക സംവിധാനം തോയമ്മൽ മയ്യത്ത് പരിപാലന കേന്ദ്രത്തിന് സമർപ്പിക്കുന്നത്. ഏഴിന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തോയമ്മലിൽ സമർപ്പണച്ചടങ്ങ് നടത്തും.

അപകട മരണങ്ങളിൽപ്പെടുന്ന വരുടേതുൾപ്പെടെ നിരവധി ജനാസകൾ കുളിപ്പിക്കേണ്ടി വരുന്ന തോയമ്മൽ മയ്യിത്ത് പരിപാലന കേന്ദ്രത്തിൽ മൃതദേഹങ്ങൾ കുളിപ്പിക്കുന്നത് എളുപ്പമാക്കാനും സമയം ലാഭിക്കാനും ഇത് സഹായകരമാവും.

Read Previous

രാജാസ് ക്വാറന്റൈൻ കേന്ദ്രത്തിനെതിരെ കോൺഗ്രസ് ജനപ്രതിനിധികൾ

Read Next

ഇമ്മിണി ബല്യ ബഷീർ: നാളെ വൈക്കം മുഹമ്മദ് ബഷീര്‍ ചരമ ദിനം