ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ബി.ജെ.പിയും ഭീകരരും തമ്മിൽ ബന്ധമുണ്ടെന്ന് കോൺഗ്രസ്. തിരുവനന്തപുരം ഉൾപ്പടെ രാജ്യത്തെ 22 കേന്ദ്രങ്ങളിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് കോൺഗ്രസ് ആരോപണം ഉന്നയിച്ചത്. ബിജെപിയുടേത് കപട ദേശീയതയാണെന്നും കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും കോൺഗ്രസ് പറഞ്ഞു. ഈ വിഷയങ്ങൾ താഴേത്തട്ടിലേക്ക് എത്തിക്കാനാണ് വാർത്താസമ്മേളനം നടത്തുന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
ഭീകരരുമായി ബന്ധം സ്ഥാപിക്കാനോ ഈ വിഷയങ്ങളിൽ രാഷ്ട്രീയം കളിക്കാനോ കോൺഗ്രസിന് താൽപ്പര്യമില്ലെന്ന് എഐസിസി വക്താവ് ശ്രാവൺ ദസോജു കെപിസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.