“എന്റെ പാര്‍ട്ടി എന്തായാലും കാലാവധി പൂര്‍ത്തിയാക്കും, അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്യും”

മുംബൈ: തന്റെ സര്‍ക്കാര്‍ ഭരണകാലാവധി പൂര്‍ത്തിയാക്കുമെന്ന് വ്യക്തമാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെ. ശനിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഷിൻഡെ ഇക്കാര്യം വ്യക്തമാക്കിയത്. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി അടുത്ത തിരഞ്ഞെടുപ്പിൽ തന്‍റെ സർക്കാർ വിജയിക്കുമെന്നും ഷിൻഡെ പറഞ്ഞു.

നിലവിലെ സർക്കാർ കാലാവധി പൂർത്തിയാക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞതിന് പിന്നാലെയാണ് ഷിൻഡെയുടെ പ്രഖ്യാപനം.

Read Previous

ചികിത്സയ്ക്കെത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഡോക്ടർ അറസ്റ്റിൽ

Read Next

മലയാളി താരം ബ്രിട്ടോ ഇനി രാജസ്ഥാൻ യുണൈറ്റഡിൽ കളിക്കും