ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പടന്ന: പടന്ന തെക്കേക്കാട് മുത്തപ്പൻ മടപ്പുരയിൽ പാട്ട് വെക്കുന്നതിനെച്ചൊല്ലി മുത്തപ്പൻ മടപ്പുര ട്രസ്റ്റ് ഭാരവാഹികളും ജനകീയ കമ്മിറ്റിയും ഏറ്റുമുട്ടി. ഇന്നലെ രാത്രിയുണ്ടായ സംഘട്ടനത്തിൽ വനിതാ പഞ്ചായത്തംഗമടക്കം 3 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 9 മണിയോടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മടപ്പുര ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി കെ.പി. ബാബുവിനെ തെക്കേക്കാട് കൃഷ്ണപിള്ള മന്ദിരം റോഡിൽ മൂന്നംഗ സംഘം തടഞ്ഞുനിർത്തി മർദ്ദിച്ചിരുന്നു.
മടപ്പുര ട്രസ്റ്റിന്റെ എതിർഗ്രൂപ്പായ ജനകീയ കമ്മിറ്റിയാണ് ആക്രമണത്തിന് പിന്നിൽ. ജനകീയ കമ്മിറ്റി പ്രവർത്തകർ തുണിയിൽ കല്ല് കെട്ടി അടിച്ചതിനെത്തുടർന്ന് ബാബു ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. ട്രസ്റ്റ് ഭാരവാഹിയായ പി.പി. പവിത്രനെ 33, തടഞ്ഞ് നിർത്തി മർദ്ദിച്ച ജനകീയ കമ്മിറ്റി പ്രവർത്തകൻ കെ.വി. ദാസനെതിരെയും ചന്തേര പോലീസിൽ പരാതിയുണ്ട്.
ബാബുവിനെ ആക്രമിച്ചത് ജനകീയ കമ്മിറ്റി പ്രവർത്തകരായ എസ്. രമണൻ, റജി, ഷാജി എന്നിവരാണെന്നാണ് പരാതി. അതേസമയം, മുത്തപ്പൻ മടപ്പുര ട്രസ്റ്റ് അനുയായികൾ മർദ്ദിച്ചെന്ന ആരോപണവുമായി പടന്ന പഞ്ചായത്തംഗം കെ.വി. തമ്പായി, മകൻ റെജി എന്നിവർ ആശുപത്രിയിലാണ്.