Breaking News :

സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ ഭാര്യ അന്തരിച്ചു

ന്യൂഡല്‍ഹി: സമാജ് വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവിന്‍റെ ഭാര്യ സാധന ഗുപ്ത അന്തരിച്ചു ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ശ്വാസകോശത്തിലുണ്ടായ അണുബാധയെ തുടര്‍ന്ന് പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നാലു ദിവസമായി ഗുരുതരാവസ്ഥയിലായിരുന്ന ഇവർ ശനിയാഴ്ചയാണ് അന്തരിച്ചത്.

മുലായത്തിന്‍റെ ആദ്യ ഭാര്യയും അഖിലേഷ് യാദവിന്‍റെ അമ്മയുമായ മാലതി യാദവിന്‍റെ മരണശേഷമാണ് സാധ്ന മുലായത്തിന്‍റെ ഭാര്യയാകുന്നത്. പ്രതീക് യാദവ് മകനും ബിജെപി നേതാവ് അപര്‍ണ യാദവ് മരുമകളുമാണ്.

Read Previous

ശ്രീജിത്ത് രവി- വിജയ് ബാബു; അംഗങ്ങള്‍ക്ക് പ്രത്യേക നിര്‍ദ്ദേശവുമായി മോഹന്‍ലാൽ

Read Next

ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്റീനയുടെ ജഴ്‌സി അവതരിപ്പിച്ച് മെസ്സി