ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിയെ നീക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നിവേദനം സമർപ്പിക്കാനൊരുങ്ങി സാമൂഹിക സാംസ്കാരിക കൂട്ടായ്മ. ‘ഞങ്ങൾ അതിജീവിതയ്ക്കൊപ്പം’ എന്ന് പ്രഖ്യാപിച്ച് കോഴിക്കോട്ട് കൂട്ടായ്മയുടെ യോഗം ചേർന്നു. ഉടൻ നിവേദനം സമർപ്പിക്കുമെന്ന് അംഗങ്ങൾ പറഞ്ഞു.
ക്രൂരമായ വിചാരണയാണ് താൻ നേരിട്ടതെന്നും ഇനി ഈ വിചാരണ കോടതി ജഡ്ജി വേണ്ടെന്നുമാണ് അതിജീവിത തന്നോട് പറഞ്ഞതെന്ന് ഹൈക്കോടതിയിൽ അതിജീവിതയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷക അഡ്വ മിനി പറഞ്ഞു ‘തനിക്ക് നേരിടേണ്ടി വന്നത് കേൾക്കുമെന്നും പരിഗണിക്കുമെന്നും പ്രതീക്ഷിച്ച് കൊണ്ടാണ് വനിതാ ജഡ്ജിയെ വിചാരണയ്ക്ക് വെയ്ക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടത്’.