ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെന്നൈ: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ വിക്രം ഇന്ന് ആശുപത്രി വിട്ടേക്കും. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. മുറിയിലേക്ക് മാറ്റിയ താരം ഇപ്പോൾ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. വിക്രമിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതിനാൽ ഇന്ന് തന്നെ ആശുപത്രി വിടാൻ കഴിയുമെന്ന് വ്യക്തമാണ്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെ പൊന്നിയിൻ സെൽവന്റെ ടീസർ റിലീസ് ചടങ്ങിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് താരത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടക്കത്തിൽ താരത്തിന് ഹൃദയാഘാതം ഉണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വാർത്ത പുറത്തുവന്നയുടൻ അദ്ദേഹത്തിന്റെ ആരാധകരും സഹപ്രവർത്തകരും ഉൾപ്പെടെ നിരവധി പേരാണ് അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നേർന്ന് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്. എന്നാൽ മകൻ ധ്രുവ് വിക്രമും മറ്റുള്ളവരും ഇത് പിന്നീട് നിഷേധിച്ചു.
വൈറൽ പനി കാരണം താരത്തിന്റെ ആരോഗ്യനില വഷളായെന്നും മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും താരത്തിന്റെ ഔദ്യോഗിക പിആർ ടീം മാധ്യമങ്ങളോട് പറഞ്ഞു.