ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബേക്കൽ: പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്സിൽ പ്രതിയായ കാഞ്ഞങ്ങാട്ടെ ശിശുരോഗ വിദഗ്ദൻ ഡോ. പി. കൃഷ്ണൻ 64, കേരള ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടി.
പെരിയ ടൗണിൽ ഡോ. കൃഷ്ണൻ നടത്തി വരുന്ന ക്ലിനിക്കിൽ പരിശോധനയ്ക്ക് ചെന്ന പെൺകുട്ടിയെ പരിശോധനാ മുറിയിൽ ഡോക്ടർ കൃഷ്ണൻ കുട്ടിയുടെ രഹസ്യ ഭാഗത്ത് ഏറെ നേരം താൽപ്പര്യപൂർവ്വം തടവിയെന്നാണ് പെൺകുട്ടി ബേക്കൽ പോലീസിൽ നൽകിയ പരാതി.
ക്ലിനിക്കിനകത്തുള്ള മുറിയിൽ ഡോക്ടർ കൃഷ്ണൻ പെൺകുട്ടിയെ ഉപദ്രവിക്കുമ്പോൾ, പെൺകുട്ടിയുടെ പിതാവും, ഇളയ സഹോദരിയും ക്ലിനിക്കിന് പുറത്ത് രോഗികൾക്ക് കാത്തുനിൽക്കാൻ ഒരുക്കിയിരുന്ന ബെഞ്ചിൽ ഇരിക്കുകയായിരുന്നു.
ജില്ലാ ആശുപത്രി സൂപ്രണ്ടായി 4 വർഷം മുമ്പ് റിട്ടയർ ചെയ്ത ഡോക്ടർ പി. കൃഷ്ണൻ പെരിയ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ സേവനം ചെയ്തതിന് ശേഷം കഴിഞ്ഞ രണ്ടുവർഷക്കാലമായി പെരിയ ടൗണിൽ സ്വന്തമായി ക്ലിനിക്ക് ആരംഭിക്കുകയായിരുന്നു.
ഡോക്ടർ പി. കൃഷ്ണന്റെ മുൻകൂർജാമ്യ ഹരജി ഹൈക്കോടതി ജുലായ് 6 -ന് തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്. കേസ്സിൽ ഹൈക്കോടതി ബേക്കൽ പോലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. പോക്സോ കുറ്റ കൃത്യം ചുമത്തിയാണ് പോലീസ് ഡോ. പി. കൃഷ്ണനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുള്ളത്. പീഡനത്തിനിരയായ പെൺകുട്ടി പരാതിയിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്.
ഹൊസ്ദുർഗ്ഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ പെൺകുട്ടിയുടെ സിആർപിസി 164 രഹസ്യമൊഴിയുടെ പകർപ്പ് ഇനിയും പോലീസിന് ലഭിച്ചിട്ടില്ല.
അറസ്റ്റ് ഭയന്നതിനാൽ ഡോ. പി. കൃഷ്ണൻ ഒളിവിലാണ്. പഴയങ്ങാടി സ്വദേശിയായ ഡോക്ടർ പി. കൃഷ്ണൻ, കഴിഞ്ഞ 35 വർഷക്കാലമായി കാഞ്ഞങ്ങാട്ടാണ് താമസം.
ജില്ലാ ആശുപത്രിയിൽ നിന്ന് പിരിഞ്ഞ ഗർഭാശയരോഗ വിദഗ്ദ ഡോ. അംബുജാക്ഷിയാണ് ഭാര്യ. അംബുജാക്ഷി കാഞ്ഞങ്ങാട്ടെ അരിമല ആശുപത്രിയിൽ പ്രാക്ടീസ് ചെയ്തു വരികയാണ്.