ദലൈലാമ ആദരണീയനായ അതിഥി; ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ

ന്യൂഡൽഹി: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയ്ക്ക് ജന്മദിനാശംസകൾ നേർന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച ചൈനയ്ക്കെതിരെ ഇന്ത്യ. ടിബറ്റൻ ആത്മീയ നേതാവിനെ ആദരണീയനായ അതിഥിയായി പരിഗണിക്കുക എന്നത് കേന്ദ്ര സർക്കാരിന്റെ സ്ഥിരം നയമാണെന്നും പ്രധാനമന്ത്രിയുടെ ജന്മദിനാശംസകൾ ഇതിന്‍റെ ഭാഗമായി കാണണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

“ഇന്ത്യയിൽ മതപരവും ആത്മീയവുമായ പ്രവർത്തനങ്ങൾ നടത്താനുള്ള സ്വാതന്ത്ര്യവും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ജന്മദിനം ഇന്ത്യയിലും വിദേശത്തുമുള്ള അദ്ദേഹത്തിന്‍റെ നിരവധി അനുയായികൾ ആഘോഷിക്കുന്നു. ദലൈലാമയുടെ 87-ാം ജന്മ വാർഷിക ദിനത്തിലെ പ്രധാനമന്ത്രിയുടെ ജന്മദിനാശംസകൾ ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്. കഴിഞ്ഞ വർഷവും പ്രധാനമന്ത്രി ആശംസകൾ നേർന്നിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ദലൈലാമയ്ക്ക് ഫോണിലൂടെ 87-ാം ജന്മദിനാശംസകൾ നേർന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്‍റെ ദീർഘായുസിനും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിച്ചു.

K editor

Read Previous

ഇന്ത്യയിൽ നാളെ ദേശീയ ദുഃഖാചരണം; ആബെയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

Read Next

“‘അമ്പും വില്ലും’ വിട്ടുതരില്ല, തിരഞ്ഞെടുപ്പ് നടത്തൂ”