കാഞ്ഞങ്ങാട് : 8136 അധ്യാപക തസ്തികകൾ സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുന്നു. ഏയിഡഡ് സ്കൂളുകളിൽ നിയമനത്തിനുള്ള അംഗീകാരത്തിനായി കാത്തിരിക്കുന്നത് 8918 തസ്തികകൾ. കഴിഞ്ഞ അധ്യയന വർഷം സർക്കാർ സ്കൂളുകളിൽ നിന്ന് 2834 അധ്യാപകർ വിരമിച്ചപ്പോൾ പിഎസ്്സി വഴി നിയമനം ലഭിച്ചത് 787 പേർക്ക് മാത്രാണ്.
സർക്കാർ സ്കൂളുകളിൽ 3215 എൽപിസിടി ജൂനിയർ 2086 എച്ച്എസ്ടി സീനിയർ തസ്തികകളാണ് ഒഴിവുള്ളത്. 636 എച്ച്എസ്ടി ജൂനിയർ, 539 എച്ച്എസ്ടി സീനിയർ തസ്തികയും 55 വി.എച്ച്.എസ്്.ടി തസ്തികകളും ഒഴിവുണ്ട്.
ഹയർ സെക്കണ്ടറികളിലെ 197 ലാബ് അസിസന്റ്സ് തസ്തികകളിലെ ഒഴിവുകളും നികത്തപ്പെട്ടിട്ടില്ല. കൂടുതൽ ഒഴിവുകൾ മലപ്പുറം ജില്ലയിലാണ്. കാസർകോട് ജില്ലയിലെ ഏയിഡഡ് സ്കൂളുകളിൽ 276 ഒഴിവുകളിലേക്കുള്ള നിയമനങ്ങൾ നടത്തേണ്ടതായിട്ടുണ്ട്.