ഇലക്ട്രിക് സ്കൂട്ടർ കത്തിയ സംഭവം: ഉടമക്ക് കമ്പനി പണം തിരികെ നൽകി

കാഞ്ഞങ്ങാട്: കത്തിയ ഇലക്ട്രിക് സ്ക്കൂട്ടർ ഉടമക്ക് കമ്പനി മുഴുവൻ പണവും തിരികെ നൽകി. ഹോസ്ദുർഗ് പോലീസ് കൺട്രോൾ റൂമിലെ ഡ്രൈവർ ചേടി റോഡ് സ്വദേശി പ്രദീപനാണ് വാഹനത്തിന്റെ വിലയായ 89,000 രൂപ തിരികെ ലഭിച്ചത്. കഴിഞ്ഞദിവസം വൈകീട്ട് ഹോസ്ദുർഗ് കോടതിക്ക് സമീപം റോഡരികിൽ നിർത്തിയ വാഹനത്തിന് തീപിടിക്കുകയായിരുന്നു.

പ്രദീപൻ സ്ക്കൂട്ടറിൽ നിന്നുമിറങ്ങി നിമിഷങ്ങൾക്കകം തീ കത്തുകയും ആളിക്കത്തി പൊട്ടിത്തെറിക്കുകയുമായിരുന്നു വാഹനം കത്തിച്ചാമ്പലായി. ഷോർട്ട് സർക്യൂട്ടാവാം തീപിടിത്തത്തിനിടയാക്കിയതെന്ന് പാലക്കാടുനിന്ന് വന്ന് വാഹനം പരിശോധിച്ച ടെക്‌നീഷന്മാർ പ്രദീപനെ അറിയിച്ചു.

Read Previous

പാലായി വയലിൽ നെൽകൃഷി വെള്ളത്തിനടിയിൽ

Read Next

കാറും ബൈക്കും കൂട്ടിയിടിച്ച്  യുവാവ് മരിച്ചു