പശുഫാം കേന്ദ്രീകരിച്ച് അരലക്ഷം രൂപയുടെ ചൂതാട്ടം : 3 പേർ പിടിയിൽ

വെള്ളരിക്കുണ്ട് : പരപ്പയിൽ പശുഫാമിനോടനുബന്ധിച്ചുള്ള ഷെഡിൽ പണം വെച്ച് ചീട്ടുകളിച്ച മൂന്നംഗ സംഘത്തെ വെള്ളരിക്കുണ്ട് പോലീസ് പിടികൂടി. പരപ്പ പട്ളത്താണ് ചൂതാട്ട സംഘം പോലീസിന്റെ പിടിയിലായത്. കനകപ്പള്ളി മിയാനത്ത് ഹൗസിൽ അബ്ദുൾ റഹ്മാന്റെ ഉടമസ്ഥതയിലുള്ള പശുഫാമിന്റെ ഷെഡ്ഡിലാണ് ചീട്ടുകളി നടന്നത്.

അബ്ദുൾ റഹ്മാന്റെ നേതൃത്വത്തിൽ നടന്ന ചൂതാട്ടത്തിൽ ചൂട്ടോൽ വേങ്ങയിൽ ഹൗസിൽ പി. മോഹനൻ 46, പരപ്പ കമ്മാടം തോട്ടാശ്ശേരി ഹൗസിൽ സെയ്്തലവി 61, എന്നിവരുമുണ്ടായിരുന്നു. 3 പേർക്കുമെതിരെ വെള്ളരിക്കുണ്ട് പോലീസ് കെ.ജി.ആക്ട് പ്രകാരം കേസെടുത്തു. കളിക്കളത്തിൽ നിന്നും 55,000 രൂപയും പോലീസ് പിടിച്ചെടുത്തു. പശുഫാം കേന്ദ്രീകരിച്ച് ചൂതാട്ട കേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് വെള്ളരിക്കുണ്ട് പോലീസ് ഇന്നലെ രാത്രി 8.50ന് ഫാം റെയ്ഡ് ചെയ്തത്.

Read Previous

മഴയിൽ മുങ്ങി കാസർകോട് ജില്ലയിൽ തുടർച്ചയായി 9-ാം നാളിലും മഴ

Read Next

പാലായി വയലിൽ നെൽകൃഷി വെള്ളത്തിനടിയിൽ