ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗം നടത്തിയതിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട സി.പി.എം നേതാവ് സജി ചെറിയാനെതിരേ പുതിയ പരാതി. ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിച്ചതിനാണ് ഇത്തവണ സജി ചെറിയാനെതിരേ പരാതി നൽകിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് അഡ്വക്കേറ്റ് പി.ജി.ഗീവർഗീസ് ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി.
മന്ത്രിസ്ഥാനം രാജിവച്ച ശേഷം ചെങ്ങന്നൂർ കൊഴുവല്ലൂരിലെ വീട്ടിലെത്തിയ സജി ചെറിയാൻ ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടറിൽ പോകുന്ന ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതി.
മുൻ പൂഞ്ഞാർ എം.എൽ.എ പി.സി ജോർജിന്റെ മകനും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ ഷോൺ ജോർജ് സജി ചെറിയാനോട് ഹെൽമറ്റ് ധരിക്കാത്തതെന്ത് എന്ന ചോദ്യവുമായി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. പെറ്റി പണം അടച്ചില്ലെങ്കിൽ കോടതിയിൽ കാണാമെന്നും ഷോൺ ജോർജ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.