എബ്രിഡ് ഷൈൻ ചിത്രം “മഹാവീര്യർ” ട്രെയ്‌ലർ ഇന്ന് പുറത്തിറങ്ങും

എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് “മഹാവീര്യർ”.  നിവിൻ പോളിയും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പ്രശസ്ത എഴുത്തുകാരൻ എം മുകുന്ദന്‍റെ കഥയുടെ ചലച്ചിത്രരൂപമാണ്. ഫാന്‍റസിയും ടൈംട്രാവലും നിയമപുസ്തകങ്ങളുടെയും നിയമ നടപടികളുടെയും പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് സിനിമ. ചിത്രം ജൂലൈ 21ന് പ്രദർശനത്തിനെത്തും. ഇന്ന് രാത്രി 7.30ന് ചിത്രത്തിന്‍റെ ട്രെയിലർ റിലീസ് ചെയ്യും. എബ്രിഡ് ഷൈൻ തന്നെയാണ് മഹാവീര്യാറിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചന്ദ്രു സെൽവരാജ് ഛായാഗ്രഹണവും ഇഷാൻ ഛബ്ര സംഗീതവും നിർവഹിക്കുന്നു. ലാൽ, ലാലു അലക്സ്, സിദ്ദീഖ് വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ കൃഷ്ണ പ്രസാദ്, സൂരജ് എസ് കുറുപ്പ്, സുധീർ കരമന, പത്മരാജൻ രതീഷ്, സുധീർ പറവൂർ, പ്രമോദ് വെളിയനാട്, ശൈലജ പി അമ്പു, പ്രജോദ് തുടങ്ങിയവരും അഭിനേതാക്കളാണ്. നിവിനും എബ്രിഡ് ഷൈനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

Read Previous

സർക്കാർ രൂപീകരണത്തിന് ഷിൻഡെക്ക് ക്ഷണം; ചോദ്യംചെയ്ത് താക്കറെ സുപ്രീംകോടതിയില്‍

Read Next

ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ഇടക്കാല ജാമ്യം