മാതാപിതാക്കൾ മരിച്ചു;10 മാസം പ്രായമുള്ള കുഞ്ഞിന് ജോലി നൽകി റെയില്‍വേ

റായ്‌പുർ: അപകടത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട 10 മാസം പ്രായമുള്ള പെൺകുഞ്ഞിന് ഇന്ത്യൻ റെയിൽവേ നിയമനം നൽകി. പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയായാൽ റെയിൽവേയിൽ ജോലി ചെയ്യാം. ഛത്തീസ്ഗഡിലാണ് സംഭവം. സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഈ പ്രായത്തിലുള്ള ഒരു കുട്ടിക്ക് കാരുണ്യത്തിന്‍റെ അടിസ്ഥാനത്തിൽ ജോലി നൽകുന്നതെന്ന് അധികൃതർ പറഞ്ഞു.

മരണമടഞ്ഞ സർക്കാർ ജീവനക്കാരുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം കാരുണ്യ നിയമനങ്ങൾ. ജൂലൈ നാലിന് റായ്പൂർ റെയിൽവേ ഡിവിഷനിലെ സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിലെ പേഴ്സണൽ ഡിപ്പാർട്ട്മെന്‍റിൽ 10 മാസം പ്രായമുള്ള പെൺകുട്ടിയാണ് കാരുണ്യ നിയമനത്തിനായി രജിസ്റ്റർ ചെയ്തത്.

കുട്ടിയുടെ പിതാവ് രാജേന്ദ്ര കുമാർ ഭിലായിലെ റെയിൽവേ യാർഡിൽ അസിസ്റ്റന്‍റായി ജോലി ചെയ്യുകയായിരുന്നു. ജൂൺ ഒന്നിനാണ് അദ്ദേഹവും ഭാര്യയും റോഡപകടത്തിൽ മരിച്ചത്. കുട്ടി രക്ഷപ്പെട്ടു. റായ്പൂർ റെയിൽവേ ഡിവിഷൻ കുമാറിന്‍റെ കുടുംബത്തിൻ എല്ലാ സഹായവും നൽകി.

K editor

Read Previous

ടൊവിനോ ചിത്രം ‘ഡിയർ ഫ്രണ്ട്’ ജൂലൈ പത്തിന് നെറ്റ്ഫ്ലിക്സിൽ

Read Next

കേരള എക്സ്പ്രസ് മണിക്കൂറുകൾ ആയി പിടിച്ചിട്ടിരിക്കുന്നു