‘സജി ചെറിയാൻ ചെയ്തത് മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം’; എഫ്ഐആർ

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയ്ക്കെതിരെ വിവാദ പരാമർശം നടത്തിയതിനെ തുടർന്ന് രാജിവച്ച സജി ചെറിയാനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തു. സജി ചെറിയാൻ ഇന്ത്യൻ ഭരണഘടനയെ അവഹേളിച്ചതായാണ് എഫ്ഐആറിൽ പറയുന്നത്. പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് സെക്ഷൻ 2 പ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് സജി ചെറിയാനെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

അതേസമയം സജി ചെറിയാന്‍റെ പരാമർശം ഏറെ വിവാദങ്ങൾ സൃഷ്ടിക്കുകയും ഏറെ ശ്രദ്ധയാകർഷിക്കുകയും ചെയ്തു. ഇതേതുടർന്ന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ച് ഇറങ്ങിപ്പോയി. നിലവിൽ അദ്ദേഹം എംഎൽഎ സ്ഥാനം രാജിവച്ചിട്ടില്ല.

K editor

Read Previous

മലയാളി യുവതാരം ക്രിസ്റ്റി ഡേവിസ് ഇനി ഐ ലീഗിൽ; മൊഹമ്മദൻസ് സ്വന്തമാക്കി

Read Next

മുഹമ്മദ് സുബൈറിന്റെ അറസ്റ്റ്; ജർമനിക്കു മറുപടിയുമായി ഇന്ത്യ