ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഡെറാഡൂണ്‍: അരുണാചൽ പ്രദേശിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 130 സീറ്റുകളിൽ 102 ഉം എതിരില്ലാതെ നേടി ബിജെപി. കോൺഗ്രസും എൻപിപിയും സ്വതന്ത്രരും 14 സീറ്റുകൾ നേടി. ജൂലൈ 12നാണ് സംസ്ഥാനത്ത് തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടത്. നാമനിർദ്ദേശ പത്രികാ സമർപ്പണം പൂർത്തിയായതോടെ 130 സീറ്റുകളിൽ 102 ഉം എതിരില്ലാതെ ബിജെപി നേടി. ചരിത്രവിജയത്തിൽ പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു അഭിനന്ദിച്ചു.
അരുണാചൽ പ്രദേശിലെ 130 ഗ്രാമ പഞ്ചായത്ത് സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഞങ്ങളുടെ 102 സ്ഥാനാർത്ഥികളെ എതിരില്ലാതെ തിരഞ്ഞെടുത്ത ഞങ്ങളുടെ എല്ലാ പ്രവർത്തകർക്കും പിന്തുണയും അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു. ഞങ്ങളുടെ പാർട്ടി ഇനിയും മുന്നോട്ട് പോകും,” മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
തവാങ്, വെസ്റ്റ് കമേങ്, അപ്പർ സുബൻസിരി, സിയാങ്, തിരാപ്പ് എന്നിവയുൾപ്പെടെ 14 ജില്ലകളിലെ തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ ഗ്രാമപഞ്ചായത്ത് സീറ്റുകളിലും പാർട്ടി സ്ഥാനാർത്ഥികൾ വിജയിച്ചതായി സംസ്ഥാന ബിജെപി നൽകിയ കണക്കുകൾ വ്യക്തമാക്കുന്നു. കുറുങ് കുമേയിൽ ബിജെപി എതിരില്ലാതെ അഞ്ച് സീറ്റുകളും ക്രാദാഡി ജില്ലയിൽ നാഷണൽ പീപ്പിൾസ് പാർട്ടിയും കോൺഗ്രസും ഓരോ അംഗങ്ങൾ വീതവും സ്വതന്ത്ര സ്ഥാനാർത്ഥികൾ ഏഴ് സീറ്റുകളും നേടി.