ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മുംബൈ: രാകേഷ് ജുൻജുൻവാലയുടെ പിന്തുണയോടെ ഇന്ത്യയിലെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ് എയർ ഉടൻ സർവീസ് ആരംഭിക്കും. സർവീസ് ആരംഭിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (ഡിജിസിഎ) നിന്ന് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് എയർലൈൻ സ്വീകരിച്ചിട്ടുണ്ട്. ജൂലൈ അവസാന വാരത്തോടെ വിമാനക്കമ്പനി വാണിജ്യാടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കാനാണ് സാധ്യത.
എയർ ഓപ്പറേറ്ററുടെ സർട്ടിഫിക്കറ്റ് ലഭിച്ച വിവരം ആകാശ എയർ ട്വിറ്ററിലൂടെ പങ്കുവച്ചു. ഇത് ഒരു പ്രധാന നാഴികക്കല്ലാണെന്നും വിമാന സർവീസുകൾ ഉടൻ ആരംഭിക്കുമെന്നും എയർലൈൻ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം, ക്യാബിൻ ക്രൂവിനായി പരിസ്ഥിതി സൗഹൃദ യൂണിഫോം പുറത്തിറക്കിയിരുന്നു.
ശതകോടീശ്വരൻ രാകേഷ് ജുൻജുൻവാല, ഇൻഡിഗോ മുൻ പ്രസിഡന്‍റ് ആദിത്യ ഘോഷ് എന്നിവരുടെ പിന്തുണയോടെ 2021 ഓഗസ്റ്റിന്‍റെ ആദ്യ പകുതിയിൽ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ലഭിച്ചു.