ബേക്കൽ എസ്ഐ, പി. അജിത്കുമാറിന് നവജീവൻ പുരസ്ക്കാരം

കാഞ്ഞങ്ങാട്: ഔദ്യോഗിക മേഖലയിലെ സേവന മികവിന് ബേക്കൽ എസ്ഐ, പി. അജിത്ത്കുമാറിന് ഡിജിപിയുടെ നവ ജീവൻ പുരസ്ക്കാരം.

ബേക്കൽ എസ്.ഐ ആയി ചുമതലയേറ്റെടുത്തത് മുതൽ നടത്തിയ ലഹരി വേട്ടകളുടെ പേരിലാണ് പുരസ്ക്കാരം.

ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 27-നാണ് ഡിജിപി ലോക്നാഥ് ബെഹ്റ ഓൺലൈനിലൂടെ പുരസ്ക്കാരം പ്രഖ്യാപിച്ചത്.

ബേക്കലിൽ എംഡിഎംഏ രാസലഹരി മരുന്നും തോക്കും പിടിച്ചതടക്കം 4 മയക്കുമരുന്ന് വേട്ടകളാണ് ബേക്കൽ എസ്.ഐ, പി. അജിത്ത്കുമാർ നടത്തിയത്.

കാസർകോട് ടൗൺ എസ്ഐ ആയിരിക്കുമ്പോൾ 6 മയക്കുമരുന്ന് കേസുകൾ പിടികൂടിയിരുന്നു.

ലഹരിമാഫിയയ്ക്കെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ഇദ്ദേഹത്തിന് ലഭിച്ച നവജീവൻ പുരസ്ക്കാരം. സിപിഐ നേതാവ് ബങ്കളം പി. കുഞ്ഞികൃഷ്ണന്റെയും, റിട്ടയേഡ് ഗ്രാമീൺബാങ്ക് ജീവനക്കാരി ബാലാമണിയുടെയും മകനാണ്. ഭാര്യ: ഷിജില. ദേവ്ന, ദേവജിത്ത് എന്നിവരാണ് മക്കൾ.

LatestDaily

Read Previous

കോവിഡിനെ തോൽപ്പിച്ച ഫാത്തിമ പരീക്ഷയിലും വിജയി

Read Next

ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ നിയന്ത്രണം വേണമെന്ന് വീണ്ടും ആവശ്യം