‘കടുവ’യെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ഷാജി കൈലാസ്

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന ‘കടുവ’ റിലീസ് ചെയ്തിരിക്കുകയാണ്. മാസ് ആക്ഷൻ ചിത്രത്തിന് നല്ല നിരൂപണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ ഷാജി കൈലാസ്, കടുവയെ സ്വീകരിച്ച ആരാധകർക്ക് നന്ദി പറഞ്ഞു. ഈ സ്നേഹം മുന്നോട്ടുള്ള യാത്രയിൽ ഊർജ്ജമായി മാറുമെന്നും ഷാജി കൈലാസ് ഫേസ്ബുക്കിൽ കുറിച്ചു. 

‘നന്ദി…. ഒരുപാട് സ്നേഹത്തോടെ.. ഞങ്ങളുടെ കടുവയെ ആവേശത്തോടെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി .. ഈ സ്നേഹം മുന്നോട്ടുള്ള യാത്രയുടെ ഊർജ്ജമായി മാറുന്നു! – ഷാജി കൈലാസ് എഴുതി’. 

പിന്നീട് സൂപ്പർഹിറ്റ് സംവിധായകന്‍റെ തിരിച്ചുവരവിനെ അഭിനന്ദിച്ച് പൃഥ്വിരാജും രംഗത്തെത്തിയിരുന്നു.

Read Previous

വധഭീഷണി; മുഹമ്മദ് സുബൈര്‍ സുപ്രിംകോടതിയെ സമീപിച്ചു

Read Next

ശ്രീജിത്ത് രവിക്കെതിരായ പോക്‌സോ കേസ് ഗൗരവതരമെന്ന് അമ്മ; അന്വേഷണത്തിന് നിര്‍ദേശം