ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കോഴിക്കോട്: മോട്ടോർ വാഹന വകുപ്പിന്റെ ചട്ടങ്ങൾ ലംഘിച്ചതിനും വാഹനത്തിന് മുകളിൽ മാസ് എൻട്രി നടത്തിയതിനുമാണ് ബോബി ചെമ്മണ്ണൂരിനെതിരെ നടപടി.
ചെമ്മണ്ണൂരിന്റെ പുതിയ സംരംഭമായ ‘ബോച്ചെ ദി ബുച്ചർ’ എന്ന ഇറച്ചിക്കടയുടെ ഉദ്ഘാടനത്തിനായി കശാപ്പുകാരന്റെ രൂപത്തിൽ വാഹനത്തിന് മുകളിൽ യാത്ര ചെയ്തത് വിവാദമായതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി.
സംഭവസമയത്ത് വാഹനം ഓടിച്ചിരുന്നയാൾക്കെതിരെയും നടപടിയുണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനും ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനുമാണ് നടപടി.