അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി സംശയമെന്ന് ഒമര്‍ ലുലു

നടൻ സൗബിൻ ഷാഹിറിന്‍റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സ്ക്രീൻഷോട്ട് വ്യാജമാണെന്ന് സംവിധായകൻ ഒമർ ലുലു. സംഭവത്തിൽ സൗബിൻ ഷാഹിറിനും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും വിഷമമുണ്ടായതില്‍ അതിയായ ഖേദമുണ്ടെന്ന് ഒമർ ലുലു പറഞ്ഞു.

പ്രചരിക്കുന്ന സ്ക്രീൻഷോട്ടിനെക്കുറിച്ച് തനിക്കും തന്‍റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നവർക്കും അറിയില്ലെന്നും ഒമർ ലുലു പറഞ്ഞു. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി സംശയിക്കുന്നു. ഇതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു,” ഒമർ ലുലു പറഞ്ഞു.

Read Previous

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വിവാഹിതനായി

Read Next

നയനും വിക്കിയും പുതിയ ബംഗ്ളാവിലേക്ക്