ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
വിഖ്യാത നടൻ ശിവാജി ഗണേശന്‍റെ സ്വത്തിനെച്ചൊല്ലി തർക്കം. സ്വത്ത് വിഭജനത്തിൽ ക്രമക്കേട് ആരോപിച്ച് അദ്ദേഹത്തിന്‍റെ പെൺമക്കളായ ശാന്തി നാരായണസ്വാമി, രാജ്വി ഗോവിന്ദരാജൻ എന്നിവർ സഹോദരനും നടനുമായ പ്രഭു, നിർമ്മാതാവ് രാംകുമാർ ഗണേശൻ എന്നിവർക്കെതിരെ കേസ് കൊടുത്തു.
1952 മെയ് ഒന്നിനാണ് ശിവാജി ഗണേശൻ കമലയെ വിവാഹം കഴിച്ചത്. ഇരുവർക്കും നാലു മക്കളുണ്ട്. മകൻ പ്രഭു നടനാണ്. മൂത്തമകൻ രാംകുമാറും നിർമ്മാതാവാണ്. ശിവാജി ഗണേശന്‍റെ പേരിലുള്ള ശിവാജി പ്രൊഡക്ഷൻസ് പ്രഭുവും മൂത്തമകൻ രാംകുമാറും ചേർന്നാണ് നടത്തുന്നത്.
പ്രഭുവും രാംകുമാറും എസ്റ്റേറ്റും മറ്റ് സ്വത്തുക്കളും സ്ഥാപനങ്ങളും ആദ്യഘട്ടത്തിൽ നടത്തുന്നതിൽ ശാന്തിക്കും രാജ്വിക്കും എതിർപ്പുണ്ടായിരുന്നില്ല. എന്നാൽ, തങ്ങളുടെ സമ്മതമില്ലാതെ ചില വസ്തുക്കൾ വിറ്റതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ശാന്തിയും രാജ്വിയും കോടതിയെ സമീപിച്ചത്. 82 കോടിയുടെ ശാന്തി തീയറ്റേഴ്സ് പ്രഭു സഹോദരിമാരോട് ചോദിക്കാതെ സ്വന്തം മക്കളുടെ പേരിലേക്ക് മാറ്റിയെന്നാണ് ആരോപണം.