ശ്രീജിത്ത് രവിയുടെ അറസ്റ്റ്; ‘അമ്മ’ പരിശോധന തുടങ്ങി

പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിയെ ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ അമ്മ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസിന്‍റെ വിശദാംശങ്ങൾ അന്വേഷിക്കാൻ അസോസിയേഷൻ പ്രസിഡന്‍റ് കൂടിയായ മോഹൻലാൽ നിർദേശം നൽകിയിരുന്നു. ഇതേതുടർന്ന് അമ്മ ഭാരവാഹികൾ പൊലീസുമായി ബന്ധപ്പെട്ടു. സി.സി.ടി.വി ക്യാമറയും സഫാരി കാറുമാണ് കുട്ടികളുടെ മുന്നിൽ നഗ്നതാ പ്രദർശനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിയെ കുടുക്കിയത്. കറുത്ത സഫാരി കാറിൽ വന്ന ഒരാളാണ് നഗ്നതാ പ്രദർശനം നടത്തിയതെന്ന് കുട്ടികൾ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതനുസരിച്ച് സമീപത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ച പൊലീസ് ശ്രീജിത്ത് രവിയുടെ വാഹനം തിരിച്ചറിഞ്ഞു. ശ്രീജിത്ത് രവിയെ തൃശൂർ വെസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

K editor

Read Previous

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് തിരിച്ചടി; മൂന്ന് ലങ്കന്‍ താരങ്ങള്‍ക്ക് കോവിഡ് 

Read Next

വരും ആഴ്ചകളിൽ പാചക എണ്ണ വില കുറഞ്ഞേക്കും