മുൻകൂർ ജാമ്യം അനുവദിക്കണമെന്ന് മുഹമ്മദ് സുബൈര്‍ സുപ്രീംകോടതിയില്‍ 

ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ സീതാപൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ സുപ്രീം കോടതിയെ സമീപിച്ചു. മുഹമ്മദ് സുബൈറിന്‍റെ അഭിഭാഷകൻ വിദേഷ്വ പ്രസംഗം നടത്തുന്നവരില്‍ നിന്ന് ഭീഷണി ഉണ്ടെന്ന് സുപ്രീം കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസിന്‍റെ അനുമതി ലഭിച്ചാൽ സുബൈറിന്‍റെ ഹർജി നാളെ പരിഗണിക്കുമെന്ന് ജസ്റ്റിസ് ഇന്ദിരാ ബാനർജി അദ്ധ്യക്ഷയായ അവധിക്കാല ബെഞ്ച് അറിയിച്ചു.

ഹിന്ദു സന്യാസിമാർക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് ഉത്തർപ്രദേശിലെ സീതാപൂരിൽ രജിസ്റ്റർ ചെയ്ത ട്വീറ്റിനെതിരെ സുബൈർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസിൽ മുൻകൂർ ജാമ്യത്തിനുള്ള അപേക്ഷ അലഹബാദ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കേസ് റദ്ദാക്കണമെന്നും മുഹമ്മദ് സുബൈർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ചീഫ് ജസ്റ്റിസിന്‍റെ അനുമതിയോടെ മാത്രമേ ഹർജികൾ ലിസ്റ്റ് ചെയ്യാൻ കഴിയൂവെന്ന് ജസ്റ്റിസ് ഇന്ദിരാ ബാനർജി അദ്ധ്യക്ഷയായ അവധിക്കാല ബെഞ്ച് വ്യക്തമാക്കി. സുബൈറിനു വേണ്ടി മുതിർന്ന അഭിഭാഷകൻ കോളിന്‍ ഗൊണ്‍സാല്‍വസ് സുപ്രീം കോടതിയിൽ ഹാജരായി.

K editor

Read Previous

അട്ടപ്പാടി മധു കേസ്; വിചാരണ വീണ്ടും മാറ്റി

Read Next

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് തിരിച്ചടി; മൂന്ന് ലങ്കന്‍ താരങ്ങള്‍ക്ക് കോവിഡ്