ജോണി വാക്കറിന് രണ്ടാം ഭാഗം ഒരുങ്ങുന്നു

മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് തിരക്കഥയെഴുതി ജയരാജ് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ജോണി വാക്കർ. ചിത്രം ഒരു വലിയ വിജയമായിരുന്നു, 90കളിലെ ഒരു ട്രെൻഡ് സെറ്ററായി ചിത്രം മാറി.

ചിത്രത്തിൽ ജോണി വർഗീസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. കമൽ ഗൗർ ചിത്രത്തിൽ വില്ലൻ വേഷം ചെയ്തു. ഇരുവരെയും കൂടാതെ രഞ്ജിത, ജഗതി ശ്രീകുമാർ, എംജി സോമൻ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോൾ ജോണി വാക്കർ രണ്ടാം ഭാഗം അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സംവിധായകൻ ജയരാജ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

K editor

Read Previous

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇതുവരെ തള്ളിയത് 6 ദയാഹര്‍ജികള്‍

Read Next

ശ്രീജിത്ത് രവിക്കെതിരായ കേസിന്റെ വിശദാംശങ്ങള്‍ തേടാന്‍ നിര്‍ദേശം നല്‍കി മോഹന്‍ലാല്‍