‘റോക്കട്രിക്ക്’ അഭിനന്ദനങ്ങളുമായി ഹൃതിക് റോഷൻ

‘റോക്കട്രി ദ നമ്പി ഇഫക്റ്റ്’ എന്ന ചിത്രത്തിന്‍റെ ഉജ്ജ്വലമായ പേര് തന്നെ തനിക്ക് ഉൾപ്പുളകം നൽകുന്നുവെന്ന് ബോളിവുഡ് താരം ഹൃത്വിക് റോഷൻ. ഈ ചിത്രത്തിനായി ഹൃദയവും ആത്മാവും നൽകിയ എന്‍റെ സുഹൃത്ത് നടൻ മാധവനോട് തന്റെ നിറഞ്ഞ സന്തോഷം അറിയിക്കുന്നു. മാധവന്‍റെ സംവിധാന അരങ്ങേറ്റത്തിന് മാഡിക്കും റോക്കട്രിയുടെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. നിങ്ങളെ തീയേറ്ററുകളിൽ കാണാൻ കാത്തിരിക്കുന്നുവെന്ന് ഹൃത്വിക് റോഷൻ ട്വീറ്റ് ചെയ്തു. ‘റോക്കട്രി’ എന്ന ചിത്രം ജൂലൈ 1 ന് ആഗോളതലത്തിൽ റിലീസ് ചെയ്തിരുന്നു. നമ്പി നാരായണന്‍റെ ജീവിതകഥയെ ആസ്പദമാക്കി ആർ മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. റിലീസിന് മുമ്പ്, ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും വളരെയധികം പ്രശംസ നേടുകയും ചെയ്തു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം പ്രദർശനത്തിന് എത്തിയത്

K editor

Read Previous

ആവേശമായി ‘കടുവ’ ഇന്ന് തീയറ്ററുകളിൽ

Read Next

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം