ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പട്ന: ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹി എയിംസിലേക്ക് കൊണ്ടുപോകും. വീഴ്ചയിൽ തോളെല്ലിന് ഒടിവുണ്ടായതിനെ തുടർന്ന് പട്നയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ലാലു.
മുഖ്യമന്ത്രി നിതീഷ് കുമാർ ലാലുവിനെ ആശുപത്രിയിൽ സന്ദർശിച്ചു. ലാലുവിന്‍റെ ചികിത്സാച്ചെലവ് ബിഹാർ സർക്കാർ വഹിക്കുമെന്നും നിതീഷ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തേജസ്വി യാദവിനെ ഫോണിൽ വിളിച്ച് ലാലുവിന്‍റെ ആരോഗ്യനിലയെ കുറിച്ച് ആരാഞ്ഞു.