കമിതാക്കളുടെ ലൈംഗിക സല്ലാപം പകർത്തി പ്രചരിപ്പിച്ച രണ്ട് യുവാക്കളെ കോടതി ജയിലിലടച്ചു

തലശ്ശേരി:  നഗരത്തിലെ ഓവർബറീസ് ഫോളിയിൽ നിന്നും കമിതാക്കളുടെ ലൈംഗിക സല്ലാപദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി പ്രചരിപ്പിച്ച രണ്ട് യുവാക്കളെ കോടതി റിമാന്റ് ചെയ്തു ജയിലിലടച്ചു. പാനൂർ പന്ന്യന്നൂരിലെ കയനാടത്ത് മീത്തൽ വിജേഷ്  43, വടക്കുമ്പാട് മoത്തും ഭാഗം പാറക്കെട്ടിലെ പുതിയ വീട്ടിൽ അനീഷ് കുമാർ 34, എന്നിവരെയാണ് തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ജാംഗിഷ് നാരായണൻ രണ്ടാഴ്ച റിമാന്റ് ചെയ്തത്. ജയിലിലായവരിൽ ഒരാൾ ബധിരനും മൂകനുമാണ്.

ഒരു മാസം മുൻപെ ഇരുവരെയും അറസ്റ്റ് ചെയ്ത തലശ്ശേരി പോലീസ് അതേ ദിവസം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.പരാതിക്കാർ ഇല്ലാത്തതിനാൽ സുമോട്ടോ കേസെടുത്ത് വിട്ടയക്കുകയായിരുന്നു. ഇവർ പകർത്തിയ ലൈംഗിക ദൃശ്യങ്ങൾ ഇന്ത്യയിൽ നിരോധിച്ച അന്താരാഷ്ട്ര സെക്സ് സൈറ്റുകളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ്  ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഉത്തരവിനെ തുടർന്ന് ഒരിക്കൽക്കൂടി അറസ്റ്റ് ചെയ്ത് വിട്ടയച്ചവരെ വീണ്ടും പിടികൂടി കൂടുതൽ വകുപ്പുകൾ ചേർത്ത് കോടതിയിൽ ഹാജരാക്കിയത്.

സ്ത്രീക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചതിനും ഐ .ടി .വകുപ്പുകളും ചേർത്ത് കേസെടുത്തുകയായിരുന്നു. ഇരുവരുടെയും ഫോണിൽ നിന്നാണ് വീഡിയോകൾ പുറത്തേക്ക് പോയതെന്ന് സൂചനകൾ ലഭിച്ചിട്ടുണ്ട്. ജയിലിലായ ഒരു പ്രതി മൂന്ന് തവണ തന്റെ ഫോൺ സ്വകാര്യ സ്ഥാപനത്തിലെ വിദഗ്ദന്റെ സഹായത്തോടെ ഫോർമാറ്റ് ചെയ്തിട്ടുണ്ട് . ഇത്തരത്തിൽ ഫോർമാറ്റ് ചെയ്ത വീഡിയോകളാണ് ഗൾഫിൽ എത്തിയത്. നഗരത്തിലെ ഒരു പാരലൽ കോളജിലെ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന വീഡിയോകളും ഇതിൽ ഉണ്ടത്രെ.

നേരത്തെ അറസ്റ്റിലായപ്പോൾ പ്രതികളിൽ നിന്നും കണ്ടെടുത്ത മൂന്ന് ഫോണുകൾ ഫോറൻസിക് പരിശോധനക്ക് അയച്ചിരുന്നു.എന്നാൽ പരിശോധന റിപ്പോർട്ട് അന്വഷണ സംഘത്തിന് ഇതേ വരെ ലഭിച്ചില്ല. ഇത് കാത്തിരിക്കുന്നതിനിടയിലാണ് തലശ്ശേരി പോലീസിനെ ഞെട്ടിച്ച് വിദേശ സൈറ്റുകളിൽ വിദ്യാർത്ഥിനികളുടെ ലൈംഗിക രംഗങ്ങൾ പ്രത്യക്ഷപ്പെട്ടത്. പ്രവാസികളിൽ ചിലരുടെ ഭാര്യമാരും കോളേജിലെ കൗമാരക്കാരും നവ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട കമിതാക്കളും മറ്റും രഹസ്യ സല്ലാപത്തിനെത്തി ഒളിക്യാമറയിൽ കുടുങ്ങിയിടുണ്ടെങ്കിലും വിവാഹ നിശ്ചയം കഴിഞ്ഞ ഒരു യുവതിയും യുവാവും മാത്രമാണ് പോലീസിൽ പരാതി നൽകിയത്.

പാർക്കിൽ അതിരു വിട്ട ലൈംഗിക പ്രകടനങ്ങൾ നടത്തിയവരാരും തങ്ങളുടെ വീഡിയോകൾ പുറത്തു വന്നതിനെ കുറിച്ച് പരാതി നൽകാൻ ഇതു വരെ മുന്നോട്ട് വന്നിട്ടില്ല. വീഡിയോയിൽ ഉൾപ്പെട്ടവരെ കണ്ടെത്താൻ പ്രാദേശീകമായി ശ്രമം നടത്തിയാൽ അത് കൂടുതൽ അപകടത്തിലേക്ക് കാര്യങ്ങൾ എത്തിക്കുമെന്ന ആശങ്കയിൽ മാറി നിൽക്കുമ്പോഴാണ് ഉറക്കം മതിയാക്കാൻ ഉന്നതങ്ങളിൽ നിന്ന് തലശ്ശേരി പോലീസിന് പ്രത്യേക നിർദ്ദേശം എത്തിയത്.

LatestDaily

Read Previous

ലാലുവിനെ ഡൽഹി എയിംസിലേക്ക് മാറ്റും

Read Next

രാജ്യത്തെ പുതിയ ഐടി നയങ്ങളും നിയമങ്ങളും അനുസരിക്കാമെന്ന് ട്വിറ്റർ