കച്ചവടക്കാർ തമ്മിലടിച്ചു

കാഞ്ഞങ്ങാട്: കടയിലേക്ക് വരുന്നവരെ പിന്തിരിപ്പിക്കുന്നുവെന്നാരോപിച്ച് യുവാവിനെ മർദ്ദിച്ചതിന് 3 പേർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്തു. കോട്ടച്ചേരി പഴയ ബസ് സ്റ്റാന്റിന് സമീപം കട നടത്തുന്ന കൊട്ടിയൂർ സ്വദേശിക്കാണ് മർദ്ദനമേറ്റത്. കൊട്ടിയൂർ സ്വദേശിയും കാഞ്ഞങ്ങാട് ദേവൻ റോഡിൽ താമസക്കാരനുമായ ഷിബു തോമസിനെയാണ് 41, അഷ്റഫ് കണ്ടാലറിയുന്ന 2 പേർ എന്നിവരടങ്ങുന്ന മൂന്നംഗ സംഘം മർദ്ദിച്ചത്. അഷ്റഫിന്റെ കടയിലേക്ക് പോകുന്നവരെ ഷിബു തോമസ് പിന്തിരിപ്പിക്കുന്നുവെന്നാരോപിച്ചായിരുന്നു മർദ്ദനം. അഷ്റഫും കോട്ടച്ചേരിയിൽ കട നടത്തുന്നുണ്ട്.

LatestDaily

Read Previous

ഫ്രൈഡേയുടെ പത്തു ലക്ഷം;  ഭാരവാഹികൾ മൗനത്തിൽ

Read Next

മടിക്കൈയിൽ 11 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു