അസീസ് ആത്മഹത്യ പൊതുവാൾ മുങ്ങി

കാഞ്ഞങ്ങാട്: കാസർകോട് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിലെ ഏ എസ് ഐ കിനാനൂർ പുലിയംകുളത്തെ അബ്ദുൾ അസീസിന്റെ ആത്മഹത്യാ കേസിൽ വെള്ളരിക്കുണ്ട് പോലീസ് ചോദ്യം ചെയ്ത എടത്തോട്ടെ പ്രധാന ദിവ്യൻ പൊതുവാൾ മുങ്ങി.

പ്രവാസിയായ പൊതുവാൾ ബംഗളൂരുവിലേക്ക് കടന്നതായാണ് ലഭിച്ച വിവരം. അബ്ദുൾ അസീസ് ആത്മഹത്യയ്ക്ക് മുമ്പ് രണ്ട് കുറിപ്പുകൾ എഴുതി വെച്ചിരുന്നു. ഈ രണ്ട് കുറിപ്പുകളും വെള്ളരിക്കുണ്ട് പോലീസിന്റെ കസ്റ്റഡിയിലാണ്. മാധ്യമ പ്രവർത്തകർ എത്ര ആവശ്യപ്പെട്ടിട്ടും കുറിപ്പിലെ ഉള്ളടക്കം പോലീസ് മറച്ചുവെക്കുകയായിരുന്നു.

പൊതുവാളിനെ പോലീസ് ചോദ്യം ചെയ്തതിന്റെ പിറ്റേ ദിവസം തന്നെ പൊതുവാൾ മുങ്ങി. പൊതുവാളും അബ്ദുൾ അസീസും അടുത്ത ചങ്ങാതിമാരായിരുന്നു. അബ്ദുൾ അസീസിന്റെ വീട്ടിൽ പൊതുവാളിന് അമിത സ്വാതന്ത്യമുണ്ടായിരുന്നു.

Read Previous

പെൺകുട്ടിയുടെ ആത്മഹത്യ യുവാവ് പിടിയില്‍

Read Next

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ പുനർ വിവാഹിതനാകുന്നു