ബേക്കലിൽ 9 ലോഡ് മണൽ കടത്തി

കാഞ്ഞങ്ങാട്: ജൂൺ 27-ന് രാത്രിയിൽ കോടിക്കടപ്പുറത്ത് നിന്ന് മണൽമാഫിയ 9 ലോഡ് മണൽ വിവിധ സ്ഥലങ്ങളിലേക്ക് കടത്തി.

ബേക്കൽ പോലീസ് സ്റ്റേഷനിൽ ശനിയാഴ്ച രാത്രി ഒരു പോലീസ് എസ്ഐക്കായിരുന്നു ചുമതല.

രാത്രി 11 മണി മുതൽ പുലർകാലം 5 മണിവരെ  9 ലോഡ് മണലാണ് ഒരു തടസ്സവുമില്ലാതെ പോലീസ് മൗനാനുവാദത്തിൽ മണൽ കൊള്ളക്കാർ കട്ടുകടത്തിയത്.

ഒരു ലോഡ് മണലിന് മാർക്കറ്റ് വില പത്തായിരം രൂപയാണ്. ഇതനുസരിച്ച് 90,000 രൂപയുടെ മണൽ വെറും 6 മണിക്കൂറിനകം മണൽ കൊള്ളക്കാർ കോടിക്കടപ്പുറത്തുനിന്ന് പോലീസിന്റെ മൗനസമ്മതത്തോടെ കടത്തിക്കൊണ്ടുപോയി.

ഇടക്കാലത്ത് പാടെ നിലച്ചിരുന്ന കോടിക്കടപ്പുറത്തെ  മണൽക്കൊള്ള മഴ വീണതോടെ, വീണ്ടും തുടങ്ങിയതിനുള്ള തെളിവാണ് 27-ന് രാത്രി മാത്രം 9 ലോറി മണൽ കടത്തിയ സംഭവം.

ബേക്കൽ പോലീസ് പരിധിയിൽ അതാതുദിവസം,  രാത്രി ഡ്യൂട്ടിയിലുള്ള എസ്ഐമാരാണ് മണൽക്കൊള്ള തടയേണ്ടതും പിടികൂടേണ്ടതുമെങ്കിലും, രാത്രി ഡ്യൂട്ടിയിൽ മാറിമാറി വരുന്ന പോലീസുദ്യോഗസ്ഥരുമായുള്ള  ഒത്താശയിലാണ് കോടിക്കടപ്പുറത്തുനിന്ന് മണൽ കട്ടുകടത്തുന്നത്.

LatestDaily

Read Previous

യുഡിഎഫിന്റെ വെന്റിലേറ്ററല്ല എല്‍ഡിഎഫ്; കാനം

Read Next

കാഞ്ഞങ്ങാട്- കാണിയൂർ റെയിൽപാതയും കെ. സുരേന്ദ്രനും