കാളീദേവി പരാമര്‍ശത്തില്‍ മഹുവയ്ക്കെതിരേ കേസ്

കൊല്‍ക്കത്ത: കാളീദേവിയെ കുറിച്ച് നടത്തിയ പരാമർശത്തിൽ തൃണമൂൽ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ കേസ് രജിസ്റ്റർ ചെയ്തു. മഹുവയുടെ പരാമർശം മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ആറ് സംസ്ഥാനങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വിദ്വേഷ പ്രസംഗം നടത്തിയതിന് മഹുവയെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെടുന്നുണ്ട്. കൊൽക്കത്തയിൽ മഹുവയ്ക്കെതിരെ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.

പരാതികൾ രജിസ്റ്റർ ചെയ്തതിൻ തൊട്ടുപിന്നാലെ മഹുവ മൊയ്ത്ര ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്. ഞാൻ കാളിയുടെ ഒരു ഭക്തനാണ്. എനിക്ക് ഒന്നിനെയും പേടിയില്ല. നിങ്ങളുടെ ഗുണ്ടകളെയോ പോലീസിനെയോ നിങ്ങളുടെ തമാശകളെയോ എനിക്ക് ഭയമില്ല. സത്യത്തിൻ നിങ്ങളുടെ പിന്തുണ ആവശ്യമില്ല,” മൊയ്ത്ര ട്വീറ്റ് ചെയ്തു.

Read Previous

കൂടുതൽ ഗോതമ്പ് നൽകണം; കേന്ദ്രത്തോട് ഉത്തർപ്രദേശും ഗുജറാത്തും

Read Next

സഞ്ജു സാംസണ്‍ ഏകദിന ടീമില്‍; വെസ്റ്റ് ഇന്‍ഡീസിന് എതിരെ ശിഖര്‍ ധവാന്‍ നയിക്കും