വിജയ് ബാബുവിന്റെ വീഡിയോ പങ്കുവച്ച സംഭവം: ഉത്തരവാദിത്തം ഏറ്റെടുത്ത് ഇടവേള ബാബു

കൊച്ചി : മലയാള അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ വിജയ് ബാബു പങ്കെടുത്തത് വിവാദമായിരുന്നു. യുവനടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ വിജയ് ബാബു യോഗത്തിൽ പങ്കെടുത്തതിൽ മോഹൻലാൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കൂടാതെ, ‘മാസ് എൻട്രി’ എന്ന പേരിൽ അമ്മ യോഗത്തിൽ വിജയ് ബാബു പങ്കെടുക്കുന്ന വീഡിയോയും അമ്മയുടെ യൂട്യൂബ് ചാനലിൽ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇടവേള ബാബു അവധിയിൽ പ്രവേശിച്ചത്. സംഘടനയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു എഎംഎംഎയിൽ നിന്നുള്ള വീഡിയോയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അവധിയിൽ പ്രവേശിക്കുകയാണ്. എന്നാൽ അത്തരമൊരു തീരുമാനത്തിന്‍റെ ആവശ്യമില്ലെന്ന് പ്രസിഡന്‍റ് മോഹൻലാലും എക്സിക്യൂട്ടീവ് അംഗങ്ങളും അറിയിച്ചതായാണ് റിപ്പോർട്ടുകൾ.  

Read Previous

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

Read Next

തമിഴ്‌നാടിനെ രണ്ടാക്കി മുറിക്കുമോ? വിവാദത്തിന് തിരികൊളുത്തി ബിജെപി