രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബ്ലാക്ക്പിങ്ക് തിരിച്ചെത്തുന്നു

കൊറിയ : 2 വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊറിയൻ മ്യൂസിക് ബാൻഡ് ബ്ലാക്ക്പിങ്ക് തിരിച്ചെത്തുന്നു. അടുത്ത മാസം ഒരു പുതിയ മ്യൂസിക് ആൽബവുമായി ബ്ലാക്ക്പിങ്ക് സജീവമാകുമെന്ന് ബാൻഡിന്‍റെ ഏജൻസിയായ വൈജി എന്‍റർടെയ്ൻമെന്‍റ്സ് പ്രഖ്യാപിച്ചു. 

റോസ്, ജെസു, ലിസ, ജെന്നി എന്നിവരടങ്ങുന്ന ടീമിന്‍റെ പുതിയ ആൽബം റെക്കോർഡിംഗിന്‍റെ അവസാന ഘട്ടത്തിലാണ്. വീഡിയോ ഈ മാസം തന്നെ ചിത്രീകരിക്കും. ഓഗസ്റ്റിൽ റിലീസ് ചെയ്യും. ഇടവേളയ്ക്ക് ശേഷം ലോകമെമ്പാടുമുള്ള ആരാധകരിലേക്ക് എത്താൻ ടീം ഒരു ലോക യാത്ര ആസൂത്രണം ചെയ്യുന്നു. 

2016 ൽ ബ്ലാക്ക് പിങ്ക് സ്ക്വയർ വൺ എന്ന ആൽബത്തിലൂടെ അരങ്ങേറ്റം കുറിച്ചു. അവരുടെ ‘ലവ്‌സിക്ക് ഗേള്‍സ്’ എന്ന ഗാനമായിരുന്നു അവസാനം പുറത്തിറങ്ങിയത്. 2020ലായിരുന്നു അത്. അതിനുശേഷം സംഗീതത്തിൽ നിന്ന് നീണ്ട ഇടവേളയെടുത്ത ബ്രാൻഡ് വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണെന്ന സന്തോഷത്തിലാണ് ആരാധകർ. 

K editor

Read Previous

ഹിമാചലിൽ കനത്തമഴ, മേഘവിസ്ഫോടനം: ഗ്രാമങ്ങൾ ഒറ്റപ്പെട്ടു

Read Next

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി