യുവാവിനെ കാണാനില്ല

രാജപുരം: യുവാവിനെ കാണാനില്ലെന്ന പരാതിയിൽ രാജപുരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

പനത്തടി കോളിച്ചാലിലെ പുന്നാങ്കുഴിയിൽ കുര്യാക്കോസിന്റെ മകൻ നിതിൻ കുര്യാക്കോസിനെയാണ് 24, ഇന്നലെ ഉച്ചയ്ക്ക് മുതൽ കാണാതായത്.

29 ന് ഉച്ചയ്ക്ക് കോളിച്ചാലിൽ നിന്ന് കെ.എൽ. 79. 3576 നമ്പർ യമഹ ബൈക്കിൽ കാഞ്ഞങ്ങാടേക്കെന്ന് പറഞ്ഞാണ് യുവാവ് പുറപ്പെട്ടത്.

യുവാവ് വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്നാണ് രക്ഷിതാക്കൾ രാജപുരം പോലീസിൽ പരാതി കൊടുത്തത്.

യുവാവിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ രാജപുരം പോലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രന്റ  9497947264 നമ്പറിലുള്ള മൊബൈൽഫോണിലോ, രാജപുരം പോലീസ് സ്റ്റേഷനിലെ 04672224029 നമ്പർ ലാൻഡ് ഫോണിലോ വിവരമറിയിക്കണം.

LatestDaily

Read Previous

വഖഫ് സ്വത്ത് തട്ടിയെടുത്തവരെ പ്രോസിക്യൂട്ട് ചെയ്യണം: ഐ എൻ എൽ

Read Next

അസ്വാഭാവിക മരണത്തിന് കേസ്