സ്ഥലം മാറ്റിയ ഏഎസ്ഐ പിടിവിടുന്നില്ല

ബേക്കൽ: ബേഡകം പോലീസ് സ്റ്റേഷനിൽ 3 വർഷത്തെ സേവനത്തിന് ശേഷം പോലീസുദ്യോഗസ്ഥരുടെ ഇക്കഴിഞ്ഞ സ്ഥലം മാറ്റ ഉത്തരവിൽ ബദിയടുക്ക പോലീസ് സ്റ്റേഷനിലേക്ക് പ്രമോഷൻ നൽകി മാറ്റിയ ഏഎസ്ഐ, വേലായുധൻ ജി-1038,  ബേഡകം സ്റ്റേഷനിൽ നിന്ന് പിടിവിടുന്നില്ല. ബേഡകത്ത് 3 വർഷമായി ഇദ്ദേഹം സ്റ്റേഷൻ റൈറ്ററാണ്.

1993-ൽ പോലീസിൽ ചേർന്ന വേലായുധൻ 2001ലാണ് ലോക്കലിലെത്തിയത്.

പിന്നീട് നീണ്ട 19 വർഷക്കാലം കാസർകോടിന്റെ അതിർത്തി പോലീസ്  സ്റ്റേഷനുകളിൽ മാത്രം സേവനമനുഷ്ടിച്ച പ്രത്യേകതയുള്ള ഏക പോലീസുദ്യോഗസ്ഥനാണ്  വേലായുധൻ.

ബേഡകത്ത് നിന്ന് ഇപ്പോൾ പ്രമോഷൻ  നൽകി ഏഎസ്ഐ ആയിട്ടാണ് ബദിയടുക്കയിൽ  നിയമിച്ചതെങ്കിലും, ജില്ലയിലെ മൊത്തം പോലീസ് സേന നിർദ്ദിഷ്ട സ്റ്റേഷനുകളിൽ സ്ഥലം മാറി ചുമതലയേറ്റിട്ടും, വേലായുധൻ മാത്രം ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവിന്  പുല്ലുവിലപോലും കൽപ്പിക്കാതെ ബേഡകം പോലീസിൽ തന്നെ പിടിവിടാതെ ഉറച്ചുനിൽക്കുകയാണ്.

ബേഡകം, ആദൂർ, ബദിയടുക്ക തുടങ്ങി കർണ്ണാടക അതിർത്തിയോട് ചേർന്ന് കിടക്കുന്ന പോലീസ് സ്റ്റേഷനുകളിൽ മാത്രമാണ് 19 വർഷക്കാലവും വേലായുധൻ സേവനമനുഷ്ടിച്ചത്.

ചന്ദനം, കർണ്ണാടക മദ്യം, കശുവണ്ടി കള്ളക്കടത്ത് തുടങ്ങിയവ യഥേഷ്ടം നടക്കുന്നത് അതിർത്തി പോലീസ് സ്റ്റേഷനുകളിലാണ്.

ചന്ദനക്കൊള്ളക്കാരും, വിദേശമദ്യം കടത്തുന്നവരും, കശുവണ്ടി കള്ളക്കടത്തുകാരും യഥേഷ്ടം പോലീസ് സ്റ്റേഷനുകളിൽ  എത്തിക്കുന്ന പണത്തിന്റെ ചുമതലക്കാരൻ സ്റ്റേഷൻ റൈറ്ററാണ്.

ബദിയടുക്ക സ്റ്റേഷൻ ചുമതലയിൽ  സ്റ്റേഷൻ റൈറ്റർ വേറൊരാളുണ്ടെന്ന് മനസ്സിലാക്കിയാണ് ഏഎസ്ഐ ആയി ഉദ്യോഗക്കയറ്റം ലഭിച്ചിട്ടും, വേലായുധൻ ബേഡകത്ത് തന്നെ പിടിച്ചുനിൽക്കുന്നത്.

തച്ചങ്ങാട് സ്വദേശിയായ അവിവാഹിതനാണ് ഏഎസ്ഐ വേലായുധൻ. ബേഡകം സ്റ്റേഷൻ ഐപി, ഉത്തംദാസാണ്.

LatestDaily

Read Previous

ഡോക്ടർ പ്രതിയായ ലൈംഗിക പീഡനക്കേസ്സിൽ പെൺകുട്ടി ഉറച്ചുനിൽക്കുന്നു

Read Next

എം.എൽ.ഏ വഞ്ചിച്ചവരിൽ പാവങ്ങളും: തയ്യൽത്തൊഴിലാളി സ്ത്രീക്ക് നഷ്ടമായത് 5 ലക്ഷം