പുരുഷ, വനിതാ കളിക്കാർക്ക് തുല്യ വേതനം നൽകാൻ ന്യൂസീലന്‍ഡ് ക്രിക്കറ്റ്

വെല്ലിങ്ടണ്‍: പുരുഷ, വനിതാ താരങ്ങൾക്ക് തുല്യ വേതനം നൽകുമെന്ന് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ്. ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡും പ്ലെയേഴ്സ് അസോസിയേഷനും അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവെച്ചു. ഇതോടെ ന്യൂസിലൻഡിൽ ആഭ്യന്തരമായും അന്തർദേശീയമായും കളിക്കുന്ന വനിതാ കളിക്കാർക്ക് പുരുഷ താരങ്ങളുടെ അതേ ശമ്പളം ലഭിക്കും.

ഓഗസ്റ്റ് 1 മുതൽ കരാർ പ്രാബല്യത്തിൽ വരും. തുല്യ വേതനത്തിന് പുറമെ, കരാറിലൂടെ പ്രൊഫഷണൽ പുരുഷ കളിക്കാർക്ക് നൽകുന്ന അതേ യാത്ര, താമസസൗകര്യം, പരിശീലന അന്തരീക്ഷം എന്നിവയും വനിതാ കളിക്കാർക്ക് നൽകും.

തങ്ങളുടെ കായികരംഗത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കരാറാണിതെന്ന് ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ ഡേവിഡ് വൈറ്റ് പറഞ്ഞു.

Read Previous

‘ഡ്യൂൺ രണ്ടാം ഭാഗം’ ഈ മാസം ഇറ്റലിയിൽ ആരംഭിക്കു൦

Read Next

സൂപ്പർതാരം തിരിച്ചെത്തി; ആവേശസൈനിങ്ങുമായി ​ഗോകുലം