കാഞ്ഞങ്ങാട് നഗരഭരണം തിരിച്ചുപിടിക്കും: കല്ലട്ര മാഹിൻഹാജി

പുതിയകോട്ടയിൽ ലീഗ് കൺവെൻഷൻ ആവേശമായി

കാഞ്ഞങ്ങാട്: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് നഷ്ടമായ കാഞ്ഞങ്ങാട് നഗരസഭ ഭരണം ആസന്നമായ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തിരിച്ച് പിടിക്കുമെന്ന് മുസ്്ലിംലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻഹാജി.

മുസ്്ലിംലീഗ് കൂടുതൽ ഐക്യത്തോടെ പരസ്പര ധാരണ പ്രകാരവും സഹകരിച്ച് മുന്നേറി തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിക്കാനാവശ്യമായ പ്രവർത്തനങ്ങൾക്ക് രൂപം നൽകണമെന്ന് പുതിയകോട്ടയിൽ മുസ്്ലിംലീഗ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് കൊണ്ട് കല്ലട്ര മാഹിൻ ഹാജി പറഞ്ഞു.

കഴിഞ്ഞ തവണ നോട്ടക്കുറവും പാർട്ടിയിലെ അഭിപ്രായ ഐക്യമില്ലായ്മയും കൊണ്ടാണ് യുഡിഎഫിന് നഗരഭരണം നഷ്ടമായത്.

ഇത്തവണ പ്രവർത്തകർ കൂടുതൽ ആവേശ ഭരിതരാണ്. ഗൾഫിൽ നിന്ന് കൂടുതൽ ആളുകൾ  തിരിച്ച് വന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് ദോഷം വരുമെന്നതിനാലാണ് ഗൾഫിൽ നിന്ന് മലയാളികൾ തിരിച്ച് വരുന്നതിന് സംസ്ഥാന സർക്കാർ തടസ്സം നിൽക്കുന്നതെന്ന് മാഹിൻ ഹാജി ആരോപിച്ചു.

നഗരസഭ തെരഞ്ഞെടുപ്പിനുള്ള ചിട്ടയായ പ്രവർത്തനങ്ങൾക്ക് ഇപ്പോൾ തന്നെ തുടക്കം കുറിക്കണം.

പ്രവർത്തകരുടെ വർദ്ധിച്ച ആത്മവീര്യത്തോടൊപ്പം ലീഗിലെ ഐക്യവും ശക്തിപ്പെടുത്തണമെന്ന് മാഹിൻ ഹാജി പ്രവർത്തകരെ ഉൽബോധിപ്പിച്ചു.

പഠനസൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കുള്ള ടെലിവിഷൻ സെറ്റുകളുടെ വിതരണം സി.എച്ച് മുഹമ്മദ്കോയ സ്മാരക എഡ്യുക്കേഷൻ സൊസൈറ്റി ചെയർമാർ എം.ബി.എം അഷ്റഫും പ്രവാസി യു.ഏ.ഇ പി.ആർ.ഒ സലീം ഇട്ടമ്മലും നിർവ്വഹിച്ചു.

വാർഡ് ലീഗ് പ്രസിഡണ്ട് സി.അബ്ദുല്ല ഹാജി അധ്യക്ഷനായി. ടൗൺ ജുമാമസ്ജിദ് ഖത്തീബ് ഒ.പി അബ്ദുല്ല സഖാഫി പ്രാർത്ഥനാ നടത്തി.

മുസ്്ലിം ലീഗ് സംസ്ഥാന പ്രവർത്തന സമിതിയംഗമായിരുന്ന മെട്രോ മുഹമ്മദ്ഹാജി അനുസ്മരണവും പ്രത്യേക പ്രാർത്ഥനയുമുണ്ടായി.

ലീഗ് ജില്ലാ സിക്രട്ടറി കെ. മുഹമ്മദ്കുഞ്ഞി, മണ്ഡലം പ്രസിഡണ്ട് എം.പി ജാഫർ, മുൻസിപ്പൽ പ്രസിഡണ്ട് അഡ്വ. എൻ.ഏ ഖാലിദ്, സിക്രട്ടറി സി.കെ റഹ്മത്തുള്ള, മുൻസിപ്പൽ യൂത്ത് ലീഗ് പ്രസിഡണ്ട് റമീസ് ആറങ്ങാടി, പ്രവാസി ലീഗ് മണ്ഡലം പ്രസിഡണ്ട് പി.ഏ റഹ്മാൻഹാജി, മുൻസിപ്പൽ പ്രസിഡണ്ട് അബ്ദുറസാക്ക് തായിലക്കണ്ടി, വാർഡ് സിക്രട്ടറി ഹംസ, ട്രഷറർ എച്ച്.റഷീദ് നഗരസഭ കൗൺസിലർമാരായ ഹസൈനാർ കല്ലൂരാവി, സുമയ്യ, ഖദീജ, സക്കീന തുടങ്ങിയവർ പ്രസംഗിച്ചു.

കർഷക സംഘം ജില്ലാ വൈസ് പ്രസിഡണ്ട് പാലാട്ട് ഇബ്രാഹിം ഹാജി മെട്രോ മുഹമ്മദ് ഹാജി അനുസ്മരണ പ്രഭാഷണം നടത്തി.

തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സംഘടനാ പ്രവർത്തനം ഊർജ്ജിതമാക്കാനും പാർട്ടിയിലെ ഐക്യം ശക്തിപ്പെടുത്താനുമുള്ള ഉദ്ദേശത്തോടെ നടത്തിയ കൺവെൻഷൻ അത്യന്തം ആവേശകരമായിരുന്നു. കോവിഡ് പ്രൊട്ടോക്കോൾ പ്രകാരമായിരുന്നു കൺവെൻഷൻ നടപടികൾ.

LatestDaily

Read Previous

ജാഗ്രത കൈവിട്ടാൽ ജില്ലയുടെ സുരക്ഷ നഷ്ടമാവും

Read Next

കോവിഡ് 19 നിബന്ധനകളിൽ വഴിമുട്ടി ആയിരക്കണക്കിന് കലാകാരന്മാർ