സ്വപ്ന സുരേഷിന്റെ മൊഴിയെടുത്തു

കൊച്ചി: രാഷ്ട്രീയമായി വിവാദമായ പുതിയ വെളിപ്പെടുത്തലുകൾക്ക് ശേഷം തുടർച്ചയായി വധഭീഷണിയുണ്ടെന്ന പരാതിയിൽ നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഫോണിലൂടെ വധഭീഷണി മുഴക്കിയതിന് ഒരാളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഫോണിലെ വധഭീഷണിയുടെ ശബ്ദരേഖ സഹിതം കഴിഞ്ഞ ദിവസം സ്വപ്ന സംസ്ഥാന പൊലീസ് മേധാവിക്ക് ഇമെയിലിൽ പരാതി നൽകിയിരുന്നു.

അതേസമയം, മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും സംശയത്തിന്‍റെ നിഴലിലാക്കിയ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന സുരേഷിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. കെ.ടി. ജലീൽ എം.എൽ.എ.യുടെ പരാതിയിലാണ് സ്വപ്നയ്ക്കെതിരെ തിരുവനന്തപുരം പൊലീസ് കേസെടുത്തത്. സോളാർ കേസ് പ്രതി സരിത എസ് നായരും ഇത് സംബന്ധിച്ച് മൊഴി നൽകിയിരുന്നു.

Read Previous

ഇന്ത്യ കോവിഡ് വാക്സിൻ വിതരണം ചെയ്തത് 50 രാജ്യങ്ങൾക്ക്

Read Next

പ്രതിപക്ഷ സ്ഥാനം എന്‍സിപിയ്ക്ക്, പ്രതിപക്ഷ നേതാവായി അജിത് പവാര്‍